ബുധനാഴ്‌ച, മാർച്ച് 13, 2019
കാഞ്ഞങ്ങാട്: ജീവകാരുണ്യ രംഗത്ത് ഹദിയ അതിഞ്ഞാൽ നടത്തുന്ന പ്രവർത്തനം അഭിനന്ദനീയമാണന്ന് കാഞ്ഞങ്ങാട് സബ് കലക്ടർ അരുൺ കെ വിജയൻ അഭിപ്രായപ്പെട്ടു.   ഹദിയ അതിഞ്ഞാലിന്റെ സജീവ പ്രവർത്തകനായിരുന്ന മർഹൂം പി.വി.ബഷീറിന്റെ സ്മരണക്കായി പൊതു സമൂഹത്തിന് സമർപ്പിക്കുന്ന അഞ്ചാമത് വാട്ടർ കൂളർ കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിൽ നാടിന്ന് സമർപ്പിച്ച് സംസാരിക്കുകായായിരുന്നു അദ്ധേഹം.
 കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി അനീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹദിയ ചെയർമാൻ എം.ബി എം - അഷറഫ്, കൺവീനർ ഖാലിദ് അറബിക്കടത്ത് , ബി. മുഹമ്മദ്, എം.കെ മുഹമ്മദ് കുഞ്ഞി, പി.എം. ഫൈസൽ, സി.എച്ച് റിയാസ്, റമീസ് മട്ടൻ, നൂറുദ്ധീൻ കപ്പൽ, ഗൾഫ് പ്രതിനിധികളായ സി.ബി. സലീം, സിദ്ധീഖ് ചേരക്കടത്ത്, തുടങ്ങിയവർ പങ്കെടുത്തു. സി- എച്ച് സുലൈമാൻ സ്വാഗതവും കെ- കുഞ്ഞിമൊയ്തീൻ നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ