കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പ്രസിദ്ധമായ ചിറമ്മൽ കുടുംബത്തിന്റെ കുടുംബസംഗമം കാഞ്ഞങ്ങാട് പുതിയവളപ്പ് മലബാർ റിസോർട്ടിൽ നടന്നു.
ചിറമ്മൽ അഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മക്കൾ സി.എച്ച് കുഞ്ഞബ്ദുള്ള ഹാജി , ആയിഷ ഹജ്ജുമ്മ (മർഹൂം), സി.എച്ച് മുഹമ്മദ് ഹാജി (മർഹൂം),സി.എച്ച് മൊയ്‌ദു ഹാജി (മർഹൂം), സി.എച്ച് ഇബ്രാഹിം ഹാജി (മർഹൂം) സി.എച്ച് ആലിക്കുട്ടി ഹാജി, സി.എച്ച് ബഷീർ, സി.എച്ച് ഇസ്മായിൽ ഹാജി എന്നിവരുടെ മക്കൾ, പേരമക്കൾ, മരുമക്കൾ പങ്കെടുത്തു.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുൽ അസീസ് അശ്‌റഫി (പാണത്തൂർ ) യുടെ പ്രാർഥനയോടെ ചേർന്ന യോഗത്തിൽ സി.എച്ച് കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.
ഹാഫിള് സി.എച്ച് അബ്ദുല്ല ഖുർആൻ പാരായണം നടത്തി ,റസാ ആൻഡ് പാർട്ടി സ്വാഗതഗാനം പാടി , സി.എച്ച് മൂസ സ്വാഗതം പറഞ്ഞു ,സി.എച്ച് ബഷീർ അധ്യക്ഷത വഹിച്ചു, മരുമക്കളായ സുലൈമാൻ സഅദി , കായിഞ്ഞി മുസ്‌ലിയാർ , അബ്ദുൽ കാദർ ഹാജി , സുലൈമാൻ ഇർഫാനി ,സിദ്ധീഖ് പിഎം എന്നിവർ ആശംസപ്രസംഗം നടത്തിയ ചടങ്ങിൽ പ്രമുഖ മനഃശാസ്ത്രജ്ഞൻ ഡോ: BM മുഹ്സിൻ കുടുംബക്‌ളാസ്സിന് നേതൃത്വം നൽകി.
സംഗമത്തിൽ മുതിർന്ന കാരണവർ സി.എച്ച് കുഞ്ഞബ്ദുള്ള ഹാജിയെ ആദരിച്ചു ,ഹാഫിളുകളായ ,സി.എച്ച് അബ്ദുല്ല , മഹമൂദ് സി.എച്ച് എന്നിവർക്ക് ഉപഹാരവും നൽകി. ജാഫർ കൊവ്വൽപ്പള്ളി നന്ദി പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ