തിങ്കളാഴ്‌ച, മാർച്ച് 25, 2019
മീററ്റ്: ഐസിയുവില്‍ ചികിത്സയിലായിരുന്ന യുവിതിയെ ഡോക്ടറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഇഉത്തര്‍ പ്രദേശിലെ ഒരു സ്വകാര്യ നഷ്‌സിംഗ് ഹോമിലാണ് സംഭവം ഉണ്ടായത്. നഴ്‌സിന്റെ സഹായത്തോടെയാണ് മൂന്നംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തത്. ഡോക്ടറെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 29കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഇവരെ ഐസിയുവിലേക്ക് മാറ്റി. ഇവിടെ വെച്ച് നെഴ്‌സിന്റെ സഹായത്തോടെ മയങ്ങാനുള്ള ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് വിവരം.

നഴ്‌സിന്റെ സഹായത്തോടെ യുവതിയെ മയക്കിയ ശേഷം ഡോക്ടറും സംഘവും ഐസിയുവില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) ഇവരെ സഹായിച്ച നഴ്സ് ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ