ശനിയാഴ്‌ച, മാർച്ച് 23, 2019
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് കേന്ദ്രത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 17 വരെ  നടത്തുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല ക്ലാസ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സും, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്‍മുഖമായ ശേഷി വികസനമാണ് കോഴ്‌സുകളുടെ ലക്ഷ്യം. ആയിരം രൂപയും 18 ശതമാനം സര്‍വ്വീസ് ടാക്‌സും ആണ് ഫീസ്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 28. പ്രവേശനം ആഗ്രഹിക്കുന്നവര്‍ കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കേന്ദ്രവുമായി ബന്ധപ്പെടുക.ഫോണ്‍ 8281098876.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ