കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്നു താൻ തറപ്പിച്ചു പറഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. മൽസരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വയനാട്ടിൽ സ്ഥാനാർഥിയായി ടി. സിദ്ദിഖ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ വയനാട്ടിൽ മൽസരിക്കുമെന്ന പ്രഖ്യാപനവുമായി ഉമ്മൻ ചാണ്ടി എത്തിയത്. ഈ വാദത്തിൽനിന്നാണ് അദ്ദേഹം പിന്നാക്കം പോയത്. മാർച്ച് 23ന് പത്തനംതിട്ടയിൽവച്ചുള്ള ഒരു പരിപാടിയിലാണ് രാഹുലിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുമ്പോള്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുന്നതു സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധിയാവും സ്ഥാനാര്‍ഥി എന്ന് ആവര്‍ത്തിക്കുമ്പോഴും പലയിടങ്ങളിലും ടി. സിദ്ദിഖിനു വോട്ടഭ്യര്‍ഥിച്ച് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി വയനാട്ടില്‍ വരുമെന്നു ജില്ലാ നേതൃത്വങ്ങള്‍ യുഡിഎഫിന്റെ പ്രാദേശിക ഘടകങ്ങളോടു ദിവസവും ആവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതുകൊണ്ടു വോട്ടര്‍മാരോട് എന്തു പറയുമെന്ന സംശയത്തിലാണു ബുത്തുതല ഘടകങ്ങള്‍.
എന്നാല്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുംവരെ വയനാട്ടിലേക്കു മറ്റു സ്ഥാനാര്‍ഥികളുടെ പേരുകള്‍ പറയുന്നതു ശരിയല്ലെന്ന നിലപാടിലാണു പല നേതാക്കളും. വയനാട്ടില്‍ ഇടതു സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുബോള്‍ യുഡിഎഫ് പ്രവര്‍ത്തകരാവട്ടെ കാഴ്ചക്കാരണെങ്ങും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ