കാഞ്ഞങ്ങാട്: അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ ഇന്ന് തുടങ്ങും.
രാവിലെ രാവിലെ പത്ത് മണിക്ക് സ്വാഗത സംഘം ചെയർമാൻ ഖാലിദ് അറബിക്കാടത്ത് പതാക ഉയർത്തും. തുടർന്ന് 10.30 മുതൽ ഒരു മണിവരെ വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 4 .30 ഇഖ്ബാൽ ജംഗ്‌ഷൻ മുതൽ സമ്മേളന നഗരി വരെ വൈറ്റ് ഗാർഡിന്റെ അകമ്പടിയോടെ വിളംബര ജാഥ നടക്കും. വൈകീട്ട് 7 മുതൽ 9 വരെ പൈനാൽറ്റി ഷൂട്ടൗട്ട് മത്സരം നടക്കും.
നാളെ 17നു ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ 4 വരെ 'കനൽ പാതയിൽ ഏഴ് പതിറ്റാണ്ട്' എന്ന വിഷയത്തിൽ മുഹമ്മദ് അസ്‌കർ പി നയിക്കുന്ന പഠന ക്ലാസ്. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്യും. പി മുഹമ്മദ് കുഞ്ഞി മാസ്റ്ററ്‍റെയും അതിഞ്ഞാലിലെ പഴയ കാല മുസ്ലിം പ്രവർത്തകരെയും ഇന്തോ അറബ് അവാർഡ് ജേതാവ് മെട്രോ മുഹമ്മദ് ഹാജിയെയും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അനുമോദനവും ആദരവ് സമർപ്പണവും നടത്തും. ബിലാൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആഷ്മസാ പ്രസംഗം നടത്തും. തുടർന്ന് നവാസ് പാലേരിയുടെ കഥാ പ്രസംഗവും നടക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ