കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് ഒരിക്കലും മറക്കാനാവാത്ത നേതാവാണ് പി മുഹമ്മദ് കുഞ്ഞി മാസ്റ്ററെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി കെ അബ്ദുൽ ഖാദർ മൗലവി പറഞ്ഞു. അതിഞ്ഞാൽ ഗ്രീൻ സ്റ്റാർ ആൻഡ് സ്പോർട്സ് ക്ലബ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് പി മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് ഗ്രീൻ സ്റ്റാറിൻെറയും ജന്മനാടിന്റെയും ആദരവ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടക്കത്തിലും സൗഹാർദത്തിനും വാചാലതയും പടനായകൻ ആയിരുന്നു മാസ്റ്റർ. ആദർശം മുറുകെ പിടിച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മാഷ് എന്നും മുന്നിലുണ്ടായിരുന്നു എന്നും മൗലവി പറഞ്ഞു.
ഗ്രീൻ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരി മുഹമ്മദ് കുഞ്ഞി മട്ടന്റെ അദ്ധ്യക്ഷൻ ചേർന്ന പരിപാടി കാസർകോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.സി കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെച്ച് ഗ്രീൻസ്റ്റാർ നിർമ്മിക്കുന്ന ബൈത്തുറഹ്മയുടെ പ്രഖ്യാപനം പി മുഹമ്മദ് കുഞ്ഞ് മാസ്റ്റർ നിർവഹിച്ചു. കുവൈത്ത് കെഎംസിസി ഇൻഡോ-അറബ് അവാർഡ് ജേതാവ് മെട്രോ മുഹമ്മദ് ഹാജിക്ക് എർപ്പെടുത്തിയ ഉപഹാരം മേട്രോയുടെ അഭാവത്തിൽ എം.എം നാസ്സർ ഏറ്റു വാങ്ങി.
അതിഞ്ഞാലിലെ പഴയകാല തലമുറ പ്രവർത്തകരെയും യോഗത്തിൽ വെച്ച് ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജി രണ്ടാം റാങ്ക് നേടിയ റിസാന മുഹമ്മദിന് ഉപഹാരം നൽകി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈറ്റ് ഗാഡ് വൈസ് ക്യാപ്റ്റൻ കെ കെ ബദ്റുദ്ദീനേയും യുവജന യാത്രയിൽ പങ്കെടുത്ത അതിഞ്ഞാലിലെ വൈറ്റ്ഗാഡ് അംഗങ്ങൾക്കും യോഗത്തിൽ വെച്ച് ഉപഹാരം നൽകി.
ബിലാൽ മുഹമ്മദ് പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ;സി കുഞ്ഞമ്മദ് പാലക്കി: ആബിദ് ആറങ്ങാടി, ഖാലിദ് അറബിക്കാടത്ത്, നൗഫൽ പാലക്കി എന്നിവർ പ്രസംഗിച്ചു .
തുടർന്ന് നവാസ് പാലേരിയുടെ കഥാപ്രസംഗവും നടന്നു. ഫുട്ബോൾ ലോകത്ത് നാടിന്റെ അഭിമാന താരങ്ങളായ അസ്ക്കർ ഉസ്മാൻ, മഷൂഖ് മജീദ്, അമർ ബീൻ ആബിദ് എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. ജനറൽ കൺവിനർ ഷൗക്കത്ത് കെ സ്വാഗതവും പി സി സാക്കിർ നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ