തിങ്കളാഴ്‌ച, മാർച്ച് 18, 2019
കാസർകോട്: കളനാട് യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുബൈയിലെ മംസറിൽ 29 ന് സംഘടിപ്പിക്കുന്ന 'അറേബ്യൻ മുറ്റത്ത്' കളനാട് മഹൽ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് വിളംബര ജാഥ നടത്തി. കളനാട് ഇആനത്തുൽ ഇസ്ലാം മദ്രസാ വിദ്യാർത്ഥികളും ഹദ്ദാദ് നഗർ ബുസ്താനുൽ ഉലൂം മദ്രസാ വിദ്യാർത്ഥികളും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും അണിനിരന്നു. ഹദ്ദാദ് ജുമാ മസ്ജിദ് ഖതീബ് അഹ്മദ് മുസ്ലിയാർ, ഇആനത്തുൽ ഇസ്ലാം മദ്രസാ സദർ ജാബിർ ഇർശാദി ഹുദവി, കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടിൽ, പോഗ്രാം പബ്ലിസിറ്റി ചെയർമാൻ യൂസുഫ് തൊപ്പട്ട, കൺവീനർ താജുദ്ദീൻ ഹദ്ദാദ്, സ്വാഗത സംഘം വൈസ് ചെയർമാന്മാരായ സിബി ശെരീഫ് തോട്ടത്തിൽ, ദേളി ഇബ്രാഹിം, ഹദ്ദാദ് ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ല മിഹ്‌റാജ്, കരീ ഹദ്ദാദ് എന്നിവർ നേതൃത്വം നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ