തിങ്കളാഴ്‌ച, ഏപ്രിൽ 29, 2019
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തായ  കൂളിയാട് ജിഎച്ച്എസില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  ആരോപണം അന്വേഷിക്കാന്‍  ചീഫ് ഇലക്റ്ററല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നു. കള്ളവോട്ട് ചെയ്തതായി ആരോപിക്കുന്ന വീഡിയോ ദൃശ്യം വിശദമായി പരിശോധിക്കും.  ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി മൊഴിയെടുക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ