കാസര്‍കോട് : കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 90 ശതമാനം പോളിംഗ് ഉണ്ടായ 110 ബൂത്തുകളില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യു ഡി എഫ് നിയമനടപടിയിലേക്ക്. ഇതിന്റെ തുടക്കമായി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനാണ് യു ഡി എഫിന്റെ നീക്കം. ചൊവ്വാഴ്ച ചേരുന്ന ലോക്‌സഭാ മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളും. മണ്ഡലത്തിലെ നൂറിലേറെ ബൂത്തുകളില്‍ 90 ശതമാനത്തിലധികം പേര്‍ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. കല്യാശ്ശേരി, പയ്യന്നൂര്‍, മടിക്കൈ, ഉദുമ മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചില ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് 90 ശതമാനത്തിലധികം പേര്‍ വോട്ടു ചെയ്തത്.
റീ പോളിംഗ് കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ നടത്തണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി കേന്ദ്ര ജീവനക്കാരെ ചുമതലപ്പെടുതത്ണമെന്നും യു ഡി എഫ് കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ