ബുധനാഴ്‌ച, ഏപ്രിൽ 03, 2019
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വഴിതെറ്റിച്ച പോലീസുകാരനെതിരെ നടപടി. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പോലീസുകാരനാണ് ഇത്തരത്തില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച തൃശ്ശൂര്‍ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാനിയിലേക്ക് പോകുകയായിരുന്നു.

എന്നാല്‍ ജില്ലാ അതിര്‍ത്തിയിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയെ വഴി തെറ്റിക്കുകയായിരുന്നു. 20 കിലോമീറ്ററോളമാണ് മുഖ്യമന്ത്രിക്ക് വഴിതെറ്റി യാത്ര ചെയ്യേണ്ടിവന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും വഴി പറഞ്ഞു കൊടുത്തതില്‍ സംഭവിച്ച തെറ്റാണ് കാരണമെന്നാണ് പറയുന്നത്. വിവരങ്ങള്‍ നല്‍കുന്നത് വൈകിയതിലാണ് നടപടിയെടുത്തത് എന്നാണ് പോലീസിന്റെ ഭാഷ്യം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ