പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് വിട....

പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് വിട....

കാഞ്ഞങ്ങാട്: ജില്ലയുടെ കാഞ്ഞങ്ങാട്ടെയും സാമൂഹിക സാംസ്‌കാരിക രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് അവസാന യാത്ര മൊഴി. ഇന്ന് രാവിലെ അതിഞ്ഞാലിലെ വസതിയില്‍ അന്തരിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ മയ്യത്ത് വൈകീട്ടോടെ അതിഞ്ഞാല്‍ ജമാഅത്ത് പള്ളിയില്‍ കബറടക്കി. നിരവധി പേര്‍ അദ്ദേഹത്തിന് അന്തിമപാചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിരവധി വ്യക്തികളാണ് മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തുന്നത്. 

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍, സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ബിനോയ് വിശ്വം, സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസ്ല്യാര്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹ്മദലി, വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍റഹ്മാന്‍, എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, അഷ്റഫ് എടനീര്‍, ടി.കെ സുധാകരന്‍, കെ. മുഹമ്മദ് കുഞ്ഞി, അഡ്വ.പി.അപ്പുകൂട്ടന്‍, എ.ഗോവിന്ദന്‍ നായര്‍, പി. കുഞ്ഞി മുഹമ്മദ്, വി.പി വമ്പന്‍, കെ.ടി സഹദുള്ള, കല്ലട്ര മാഹിന്‍ ഹാജി , നഗരസഭ അധ്യക്ഷന്മാരായ ബീഫാത്തിമ ഇബ്രാഹിം, വി.വി രമേശന്‍, ഡി.വൈ.എസ്.പി ഹസൈനാര്‍, സി.ഐ സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ചന്ദ്രിക കണ്ണൂര്‍ യൂനിറ്റ് ചീഫ് എ.പി താജുദ്ധീന്‍, ടി.ഇ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, അസീസ് മരിക്ക, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, വി.കെ ബാവ, വി.പി അബ്ദുള്‍ ഖാദര്‍, പി.വി മുഹമ്മദ് അരീ ക്കോട്, എഎ ജലീല്‍, ഖാലിദ് ബെള്ളിപ്പാടി, എ.കെ.എം അഷ്റഫ്, ടി.ഡി കബീര്‍, എ.അഹ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, ആബിദ് ആറങ്ങാടി ഹാഷിം ബംബ്രാണി സാജിദ് മവ്വല്‍ പി.കെ അഹ്മദ്, കാസര്‍കോട് പ്രസ്സ് ക്ലബ് പ്രസിഡന്റ് ടിഎ ശാഫി, ഖാസി ഇ.കെ മഹ്മൂദ് മുസ്ല്യാര്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, എ ഹമീദ് ഹാജി, കെ.ഇ.എ ബക്കര്‍, ബഷര്‍ വെള്ളി ക്കോത്ത്്, എ.പി ഉമ്മര്‍, സി മുഹമ്മദ് കുഞ്ഞി, പി.എം ഫാറൂഖ്, സി.എം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, ഹക്കീം മീനാപ്പീസ്, മുബാറക് ഹ സൈനാര്‍ ഹാജി, ഹക്കീം മീനാപ്പീസ്, അഡ്വ.എന്‍.എ ഖാലിദ്, നൗഷാദ് കൊത്തിക്കാല്‍, ശംസുദ്ധീന്‍ കൊളവയല്‍, കെ.കെബദറുദ്ധീന്‍, കരീം കുശാല്‍ നഗര്‍, സി.എച്ച് ഫൗണ്ടേഷന്‍ ഭാരവാഹികളായ പി.എം.ഐ അസീസ്, പി.എ റഹ്മാന്‍,  തുടങ്ങി നിരവധി പേര്‍ വീട്ടി ലെത്തി അനുശോചിച്ചു. മന്ത്രി കടന്നപള്ളി രാമചന്ദ്രനും പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞി മൂസയും അനുശോചനമറിയിച്ചു.

Post a Comment

0 Comments