കാഞ്ഞങ്ങാട്: ജന്മനാടായ അതിഞ്ഞാലിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങിയായിരുന്നു പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ വിട പറഞ്ഞത്. അതിഞ്ഞാല്‍ ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബി ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17ന് ശനിയാഴ്ചയായിരുന്നു മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് ജന്മനാടായ അതിഞ്ഞാലില്‍ പ്രൌഡമായ വേദിയെ സാക്ഷി നിര്‍ത്തി സ്നേഹാദരവ് നല്‍കിയത്. അന്ന് പരിപാടി കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്ന് മാസ്റ്ററെ ആദരിച്ചത്. നാടിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച മാഷിന്റെ വേര്‍പാടില്‍ തേങ്ങുകയാണ് അതിഞ്ഞാല്‍ ദേശം.
0 Comments