ന്യൂഡൽഹി: ടിക് ടോക് മൊബൈൽ ആപ്പ് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഗൂഗിളിന്‍റെ നടപടി. നിരവധി അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ് കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു.
പ്രശസ്ത സോഷ്യൽ മീഡിയ മൊബൈൽ ആപ് ആണ് ടിക് ടോക്. ടിക് ടോക്കിന്‍റെ പ്രവർത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടർന്ന് രാജ്യമാകെ ടിക് ടോക് തടയാൻ ഗൂഗിളിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ നിന്ന് ടിക് ടോക് നീക്കിയത്. ചൈനയിലെ ബൈറ്റഡൻസ് ടെക്‌നോളജി കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ് ആണ് ടിക് ടോക്.
0 Comments