തിരുവനന്തപുരം: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം. പാമ്പുരത്തിയിലും മുഖ്യ മന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണയാണ് സ്ഥിരീകരിച്ചത്.
എൽ.ഡി.എഫ്-യു.ഡി.എഫ് പോളിങ് ഏജന്‍റുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ പരിശോധന നടത്തിയത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്.
പാമ്പുരത്തി മാപ്പിള്ള എ.യു.പി സ്കൂളിൽ ഒമ്പത് േപർ 12 കള്ളവോട്ടുകൾ രേഖപ്പെടുത്തി. ധർമടത്തെ 52ാം ബൂത്തിൽ ഒരാളാണ് കള്ളവോട്ട് ചെയ്തത്. പാമ്പുരത്തിയിൽ മുസ് ലിം ലീഗുകാരും ധർമടത്ത് സി.പി.എമ്മുകാരനുമാണ് കള്ളവോട്ട് ചെയ്തിട്ടുള്ളത്.
കള്ളവോട്ട് ചെയ്ത ഒമ്പത് മുസ് ലിം ലീഗ് പ്രവർത്തകർക്കും ഒരു സി.പി.എം പ്രവർത്തകനും എതിരെ ഇന്ത്യൻ ശിക്ഷാനിയമം 171 സി, ഡി, എഫ് പ്രകാരം ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ മാധ്യമങ്ങളെ അറിയിച്ചു.
പാമ്പുരത്തിയിൽ പ്രിസൈഡിങ് ഒാഫീസർ, മൈക്രോ ഒബ്സർവർ, പോളിങ് ഒാഫീസർ എന്നിവർ ഗുരുതര വീഴ്ച വരുത്തി. ഇവർക്കെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 പ്രകാരം കേസെടുക്കും. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
അബ്ദുൽ സലാം, മർഷദ്, ഉനൈസ് കെ.പി എന്നിവർ രണ്ട് തവണ വീതവും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ് ലം, അബ്ദുൽ സലാം, സാദിഖ് കെ.പി, ഷമൽ, മുഷബിർ എന്നിവർ ഒാരോ തവണയും കള്ളവോട്ട് ചെയ്തു. 1249 വോട്ടിൽ 1036 എണ്ണം പോൾ ചെയ്തിരുന്നു. കള്ളവോട്ട് നടക്കുന്നവേളയിൽ പോളിങ് ഏജന്‍റ് എതിർപ്പ് അറിയിച്ചെങ്കിലും പ്രിസൈഡിങ് ഒാഫിസർ ഇടപെട്ടില്ല.
ധർമ്മടത്ത് സായൂജ് എന്ന ആളാണ് കള്ളവോട്ട് ചെയ്തത്. ബൂത്ത് നമ്പർ 47ലെ വോട്ടറായ സായൂജ് ബൂത്ത് നമ്പർ 52ലും വോട്ട് ചെയ്തതായി ദൃശ്യങ്ങളിൽ കണ്ടെത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ