ബുധനാഴ്‌ച, മേയ് 15, 2019
ബേക്കല്‍‍: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികളുടെ ഭാഗമായി ബേക്കൽ കോട്ടയുടെ പരിസരം, ബേക്കൽ ബീച്ച് എന്നിവിടങ്ങളിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബേക്കൽ കോട്ട പരിസരത്ത് പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഇന്ദിര നിർവ്വഹിച്ചു. വാർഡ് മെമ്പർ എം. ജെ. ആയിഷ, മാധവൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ഐ. സുബൈർകുട്ടി, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലയിലെ ക്ലീൻ ഡെസ്റ്റിനേഷൻ ജീവനക്കാരും, ബേക്കൽ ടൂറിസം സപ്പോർട്ട് ഗ്രൂപ്പ്  പ്രവർത്തകരും, നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ