ബുധനാഴ്‌ച, മേയ് 22, 2019
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാഷട്രീയ സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നടപടി. നാളെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിരോധനാജ്ഞ. കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ