ശനിയാഴ്‌ച, മേയ് 25, 2019
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അഫ്‌സല്‍, വടകര സ്വദേശി ഹനീഫ, മലപ്പുറത്തെ ശ്രീഗോപാല്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അഫ്‌സലില്‍ നിന്നും 640 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ട്രോളി ബാഗിന്റെ ബീഡിംഗിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. മൂന്നു പേരില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണത്തിന് 55 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ