ശനിയാഴ്‌ച, മേയ് 25, 2019
കാഞ്ഞങ്ങാട് : വാട്സ് ആപ് ഗ്രൂപ്പിലൂടെ മാനഹാനിയുണ്ടാക്കും വിധം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കേസ് എടുക്കാന്‍ കോടതിയുടെ അനുമതി. അജാനൂര്‍ കൊളവയല്‍ റഹ്മത്ത് മന്‍സിലിലെ നാസര്‍ മാടമില്ലത്തിന്റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഹൊസ്ദുര്‍ഗ് പോലീസിന് അനുമതി നല്‍കിയത്. യുഎഇയില്‍ താമസക്കാരനായ നാസര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി മുഖാന്തിരമാണ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. കേസ് എടുക്കാന്‍ നിര്‍ദേശിച്ച് ഈ പരാതി ഹൊസ്ദുര്‍ഗ് പോലീസിനു കൈമാറുകയായിരുന്നു.

കെഎംസിസി അജാനൂര്‍ എന്ന വാട്സ് ആപ് ഗ്രൂപ്പില്‍ അജാനൂര്‍ കടപ്പുറം ഫൈന്‍ പാലസിലെ എ.പി.മഷൂദ് മെയ് ഒന്നിനു ഉച്ചയ്ക്ക് 12. 30 ന് അപവാദം പരത്തുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റു ചെയ്തുവെന്നാണു പരാതി. കേരളാ പോലീസ് ആക്ട് വകുപ്പ് 120 (0) പ്രകാരം കേസ് എടുക്കാനാണ് ഹൊസ്ദുര്‍ഗ് പോലീസ് ക്രിമിനല്‍ നടപടി ചട്ടം 155 പ്രകാരം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ