ശനിയാഴ്‌ച, മേയ് 25, 2019
കാഞ്ഞങ്ങാട്: ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലും കനത്ത കാറ്റിലും മഡിയനിലും സമീപ പ്രദേശങ്ങളിലും വൃക്ഷങ്ങളും തെങ്ങുകളും കടപുഴകി വീണും വലിയ ചില്ലകള്‍ വീടുകള്‍ക്ക് മുകളില്‍ പതിച്ചും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായി.
പാലക്കിയീലെ പരേതനായ വി.കുട്ട്യന്റെ ഭാര്യ മാണിയുടെ വീടിന് മുകളില്‍ തൊട്ടടുത്ത പറമ്പിലെ ജാതിമരം പൊട്ടിവീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പി.വി.മോഹന്‍ രാജിന്റെ വീട്ടിനു മുകളിലേക്ക് വലിയ തെങ്ങ് കടപുഴകി വീണു. പി.കെ .കുമാരന്റെ വീട്ടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി. മഡിയനിലെ കരീം മൈത്രിയുടെയുടെ വീട്ട് പറമ്പിലെ തെങ്ങ് കടപുഴകി വീണു. വീടിനോടു ചേർന്നുണ്ടായ തെങ്ങ്  ദിശമാറി മതിലിന് മുകളിൽ വീണത് കൊണ്ട് വീടിനോ അളപായമോ സംഭവിച്ചില്ല. പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനാല്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ