തിങ്കളാഴ്‌ച, മേയ് 27, 2019
ചിത്താരി: ഐക്യത്തിന്റെയു ഒരുമയുടെയും സന്ദേശമുയർത്തി, സെന്റർ ചിത്താരി മുസ്ലിം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. പരസ്പരം പങ്ക് വെക്കലിന്റെ പ്രധാന്യം ഉയർത്തിയ ഈ സംഗമത്തിൽ നാട്ടുകാരും സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.  ഇത് തുടർച്ചയായ 10 ആം വർഷമാണ് സമൂഹ നോമ്പ് തുറ സംഘടിപ്പിക്കുന്നത്. മെട്രോ മുഹമ്മദ് ഹാജി, മുസ്തഫ സഖാഫി ചാലിയം, കൂളിക്കാട് അബ്ദുൽ ഖാദർ ഹാജി, കക്കൂത്തിൽ ഹസൈനാർ ഹാജി, ഇ.കെ.മുഹമ്മദ്, കാര്യമ്പു, ബശീർ മാട്ടുമ്മൽ, സി.മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞാമദ് മാസ്റ്റർ, പി.ബി.മുഹമ്മദ്, സി.എച്ച്.ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. പി.ബി.നൗമാൻ, ഷഫീർ, എം.കെ.ഷിഹാബ്, അനസ്, മഷൂദ്, റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ