ചൊവ്വാഴ്ച, മേയ് 28, 2019
ഉദുമ: ഭാരത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നെയ് വിളക്കും മധുര വിതരണവും നടത്തി.
ബിജെപി തൃക്കണ്ണാട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ നെയ് വിളക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി ചേര്‍ന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പായസവും ലഡു വിതരണവും നടത്തി. ബിജെപി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനായക പ്രസാദ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അനീഷ്, എബിവിപി നഗര്‍ സെക്രട്ടറി കിരണ്‍, ബിജെപി പ്രവര്‍ത്തകരായ ടി.പി.കീത്തി, വിപിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നാരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 30 ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ