കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണ്‍ വില്‍പനക്കാരുടെ വാട്സ് ആപ് കൂട്ടായ്മയുടെ സഹായത്തോടെ മൊബൈല്‍ മോഷ്ടാവിനെ പിടിച്ചു.
കാഞ്ഞങ്ങാട് നയാ ബസാറിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ ഇബ്രാന്റെ ഫോണ്‍ മോഷ്ടിച്ച മധ്യപ്രദേശ് സ്വദേശിയായ തേപ്പ് തൊഴിലാളി സജ്ജീവ് (28) ആണ് പിടിയിലായത്. 12, 000 രൂപ വിലയുള്ള മൊബൈല്‍ ഫോണും 8000 രൂപയുമാണ് കളവു പോയത്. ഇയാള്‍ ഇക്കാര്യം മൊബൈല്‍ ഷോപ്പ് നടത്തുന്ന സുഹൃത്തിനെ അറിയിച്ചു. സുഹൃത്ത് ഇക്കാര്യം മൊബൈല്‍ വില്‍പനക്കാരുടെ വാട്സ് ആപ് കൂട്ടായ്മയില്‍ ഫോണിന്റെ ഇഎംഐ നമ്പര്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തു. ഇതുവഴി ഇന്നലെ വൈകീട്ട് നയാ ബസാറിലെ തന്നെ ഒരു മൊബൈല്‍ കടയില്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സജ്ജീവ് പിടിയിലാവുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ