ചിത്താരി : പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള സ്‌കൂൾ കിറ്റ് കാഞ്ഞങ്ങാട് സൗത്ത് ഇന്ത്യ ട്രേഡിങ്ങ് കമ്പനിയുടെ ആഭിമുഖ്യത്തിൽ സൗത്ത് ചിത്താരി ഗവ .എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രധാന അദ്ധ്യാപകൻ വി.വി.പ്രഭാകരൻ മാസ്റ്റർക്ക് യുവ വ്യവസായി ഷറഫു ബെസ്റ്റ് ഇന്ത്യ കൈമാറി.
ബാഗും പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും ഉൾപ്പെടുന്ന സ്കൂൾ കിറ്റ് തിരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ വിദ്യാർഥികൾക്കാണ് നൽകുന്നത്. ചടങ്ങിൽ ബഷീർ ചിത്താരി,ബക്കർ ഖാജ,എ.കെ.അബ്ദുൽ ഖാദർ,ഹുസ്സൈൻ കുന്നുമ്മൽ സ്‌കൂൾ ടീച്ചേർസ് തുടങ്ങിയവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ