വ്യാഴാഴ്‌ച, ജൂൺ 13, 2019
കണ്ണൂര്‍: വടകരയിലെ സി.പി.എം വിമത സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരവുമായി കേണ്‍ഗ്രസ്. ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന പൊതുസമ്മേളനം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

ഷംസീറിനെതിരെ നസീര്‍ മൊഴി നല്‍കിയിട്ടും നടപടിയെടുക്കാതെ കേസ് അട്ടിമറിക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്നും നസീര്‍ ആരോപിച്ചിരുന്നു.
ഇതിനിടെ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ ഇന്നലെ കണ്ടെടുത്തിരുന്നു. തലശേരി വാവാച്ചിമുക്കില്‍ നിന്നും പ്രതികളിലൊരാളായ റോഷനുമായെത്തിയാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ