തിങ്കളാഴ്‌ച, ജൂൺ 17, 2019
കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ അതിഞ്ഞാൽ കണ്ടത്തിൽ പള്ളിയുടെ പരിസരത്ത് നിർമിക്കുന്ന മദ്രസ്സക്ക് നിലേശ്വരം - പള്ളിക്കര ഖാസി ഇ.കെ.മഹമൂദ് മുസ്ലിയാർ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. തുടർന്ന് ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മുസ്സ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഇ.കെ.മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്,
ട്രഷറർ സി കുഞ്ഞാമദ് ഹാജി പാലക്കി, വി.കെ.അബ്ദുള്ള ഹാജി, സി.ഇബ്രാഹിം  ഹാജി, ഹാഫിള് അനസ് അസ്ഹറി, സി.എച്ച്  സുലൈമാൻ ഹാജി, കാഞ്ഞിരയിൽ മുഹമ്മദ് കുഞ്ഞി ഹാജി, ബി.മുഹമ്മദ്, എം.എം.മുഹമ്മദ് കഞ്ഞി, മണ്ടിയൻ അബ്ദുൽ റഹ്മാൻ ഹാജി, പി.എം.ഫറൂഖ് മൊയതിൻ, ഖാലിദ് അറബിക്കടത്ത്, പി.എം.ഫൈസൽ, തെരുവത്ത് മുഹമ്മദ് കുഞ്ഞി ഹാജി, കെ.കുഞ്ഞിമൊയതിൻ, കെ.കെ.അബ്ദുല്ല ഹാജി, എം.ബി എം. അഷറഫ്, മജിദ്  സി.എച്ച്, ഹസ്സൻ കുഞ്ഞി ഹാജി, കെ. ഷൗക്കത്ത്: മൊയതിൻ കുഞ്ഞി മട്ടൻ, അബ്ദുൽ റഹ്മാൻ ചോരി വയൽ,  മുഹമ്മദലി ലണ്ടൻ, ബി. ഹസൈനാർ, റമീസ് മട്ടൻ, ബി.റസാഖ്, കെ .കെ.ഇബ്രാഹിം, കെ.പി.അബ്ദുൽ കരിം, പി.ഇസ്മായിൽ, നാസ്സർ ചോരി വയൽ, അസ്ക്കർ.എൽ എന്നിവർ പ്രസംഗിച്ചു. ഹാഫിള് അജിനാസ് ഖിറാഅത്ത് നടത്തി. ജമാഅത്ത് സെക്രട്ടറി പി.എം.ഫറൂഖ് സ്വാഗതവും പി.അബ്ദുൽ കരിം നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ