2020ഓടെ പാലക്കാട് ഡിവിഷനിലെ മുഴുവന്‍ ലെവല്‍ക്രോസുകളും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. എന്നാല്‍ നേരത്തേ മുന്‍ഗണന നല്‍കിയ ബീരിച്ചേരിയില്‍ മേല്‍പ്പാലം പണിയാനുള്ള നടപടിയൊന്നും സ്വീകരിക്കാത്തത് നാട്ടുകാരില്‍ ആശങ്കയുണ്ട്. പാലത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടിപോലും ആയിട്ടില്ല. ഒളവറ ഗേറ്റില്‍ 15.9 കോടിയും രാമവില്യം ഗേറ്റില്‍ 15.6 കോടിയുമാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ഒളവറ ഉളിയം ഗേറ്റില്‍ മണ്ണുപരിശോധന മൂന്നുമാസം മുന്‍പ് പൂര്‍ത്തിയായിരുന്നു. ബീരിച്ചേരി മേല്‍പ്പാലത്തിനായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ രൂപരേഖ കിഫ്ബിക്ക് കൈമാറി. അംഗീകാരം
ലഭിക്കുന്ന മുറയ്ക്ക് മൂന്നുമാസത്തിനകം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്നാണ് പറയുന്നത്. 33 കോടി രൂപയാണ് ബീരിച്ചേരി മേല്‍പ്പാലത്തിന് നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. ഡി.പി.ആര്‍. പൂര്‍ത്തിയായ ബീരിച്ചേരിയില്‍ പുതുതായി 95 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടിവരും. 7.88 കോടിയാണ് ഭൂമിക്ക് വില കണക്കാക്കിയത്. ഈ
വിഹിതം റവന്യൂ വകുപ്പ് നല്‍കണം. 18ഓളം കെട്ടിടങ്ങള്‍ പൊളിച്ച് സൗകര്യമൊരുക്കേണ്ടതായുണ്ട്. ഇരു വശങ്ങളിലും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 10.2 മീറ്റര്‍ വീതിയിലാണ് മേല്‍പ്പാലം പണിയുക. അഞ്ച് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും കുതിപ്പാകും. പടന്ന, പിലിക്കോട്, വലിയപറമ്പ,
തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റുകളില്‍നിന്നുള്ള മോചനം പെട്ടെന്ന് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.റെയില്‍വേ അനുവദിച്ച തുകയ്ക്കുപുറമെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ ബീരിച്ചേരി മേല്‍പ്പാലം 2022ലും മറ്റ് നാല് പാലങ്ങള്‍ 2025ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ