കാഞ്ഞങ്ങാട് : ഗുരുതരമായ രോഗം ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിയെ 350 കി.മീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ ഇരുപത്തഞ്ച് മിനിറ്റ് കൊണ്ട് എത്തിച്ച് മലയാളിയായ ആംബുലന്‍സ് ഡ്രൈവര്‍ രക്ഷകനായി. യു എ ഇ ഫുജൈറ രാജകുടുംബാംഗമായ ആളെയാണ് ഫുജൈറ ആശുപത്രിയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരമുള്ള അബുദാബിയിലെ യൂണിവേഴ്‌സല്‍ ആശുപത്രിയിലേക്ക് സാഹസികമായി എത്തിച്ചത്.
വിദഗ്ധ ചികിത്സക്കായി രണ്ടു മണിക്കൂര്‍ കൊണ്ട് എത്തിക്കാനായിരുന്നു ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം. അജാനൂര്‍ കടപ്പുറത്തെ നൗഷാദാണ് ഫുജൈറ രാജകുടുംബത്തിന്റെ ആദരത്തിന് പാത്രമായത്. യൂണിവേഴ്‌സല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് നൗഷാദ്.
രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയ നൗഷാദിനെ എസ്.കെ.എസ്.എസ്.എഫ് അജാനൂര്‍ കടപ്പുറം ശാഖ അനുമോദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉപഹാരം നല്‍കി. ശിഹാബ് പാലായി അധ്യക്ഷനായി. എ ഹമീദ് ഹാജി, പി.കുഞ്ഞബ്ദുള്ള ഹാജി, കെ.സി ഹംസ, കെ. പി.ഷൗക്കത്തലി, എ. അബ്ദുള്ള, അബ്ദുറഹ്മാന്‍ കുഞ്ഞി, അബ്ബാസ് പാലായി എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ