ഞായറാഴ്‌ച, ജൂൺ 02, 2019
കാഞ്ഞങ്ങാട്: ആൾ കേരളാ ഫോട്ടോഗ്രാഫ് അസോസിയേഷൻ
(എ.കെ.പി.എ) കാഞ്ഞങ്ങാട് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം മനുഷ്യസ്നേഹത്തിന്റെയും മാനവ സൗഹാർദ്ദത്തിന്റയും  വേദിയായി മാറി. വിട പറയുന്ന റമദാനിന്റെ പുണ്യമാക്കപ്പെട്ട ദിനത്തിൽ  കാഞ്ഞങ്ങാട് പ്രദേശത്തിന്റെ പല ഭാഗങ്ങളിൽ  ഫോട്ടോഗ്രാഫി  മേഖലയില്‍ ജോലി  ചെയ്യുന്നവരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്ത സമൂഹ നോമ്പ് തുറ ശ്രദ്ധേയമായിരിക്കുകയാണ്.

കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടി എ കെ പി എ കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് സുഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉണ്ണി സരിഗ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൻ കാൻഡീഡ് സ്വാഗതം പറഞ്ഞു, ബദരിയ ജുമാമസ്ജിദ് ഇമാം റഷീദ് സഅദി, റഫറന്റ് ഫാദർ ചാക്കോ (സി എം ഐ സ്കൂൾ), വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് യൂസഫ് ഹാജി, മലബാർ വാർത്ത മാനേജിംഗ് എഡിറ്റര്‍ ബഷീർ ആറങ്ങാടി, എ കെ പി എ ജില്ലാ വൈസ് പ്രസിന്റ വൈസ് പ്രസിഡന്റ് ഷരീഫ് ഫ്രെയിംആർട്ട്, മേഖലാ സെക്രട്ടറി സണ്ണി മാനിശ്ശേരി, സരേഷ് ഫോട്ടോ പ്ലസ് തുടങ്ങിയവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ