കാഞ്ഞങ്ങാട് : സക്കാത്ത് നല്‍കാമെന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയി വയോധികനായ മുസ്ല്യാരുടെ പണം തട്ടിപ്പറിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് എടുത്തു. തോയമ്മലിലെ മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ (75) പരാതിയില്‍ ജംഷീര്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഒരാള്‍ മുന്‍കൂട്ടി അറിയിച്ചതു പ്രകാരം ഇന്നലെ രാവിലെ അതിഞ്ഞാലിലേക്ക് സക്കാത്ത് വാങ്ങാനെത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ബൈക്കില്‍ എത്തിയ മറ്റൊരാള്‍ പരിചയപ്പെട്ട് തനിക്കും സക്കാത്ത് നല്‍കാനുണ്ടെന്നു പറഞ്ഞ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഊടുവഴികള്‍ പിന്നിട്ട ശേഷം ഇയാള്‍ 2000 രൂപയ്ക്ക് ചില്ലറ ചോദിക്കുകയും പണം കൊടുക്കാനായി മുസ്ല്യാര്‍ പഴ്സ് എടുത്തപ്പോള്‍ പണം തട്ടിപ്പറിച്ചു ബൈക്കില്‍ കടന്നു കളഞ്ഞെണ് പരാതി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ