തിങ്കളാഴ്‌ച, ജൂൺ 03, 2019
നീലേശ്വരം: ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബംഗാളിക്ക്.
ചോയ്യംകോട്ട് താമസിക്കുന്ന നിര്‍മ്മാണത്തൊഴിലാളി വിജയ്ക്കാണ് ആര്‍വൈ 360244 നമ്പര്‍ ടിക്കറ്റില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. നടന്നു വില്‍പ്പന നടത്തുന്ന പത്മനാഭന്‍ എന്ന പപ്പനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനമടിച്ച വിവരം രാവിലെ തന്നെ അറിഞ്ഞ വിജയ് ടിക്കറ്റ് പണമാക്കാന്‍ പോലീസ് സഹായം തേടി നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തി.
സ്റ്റേഷന്‍ പിആര്‍ഒ, മുഹമ്മദ് ഹനീഫ ഇടപെട്ട് ടിക്കറ്റില്‍ സമ്മാനമുണ്ടെന്ന് ഉറപ്പു വരുത്തി. തുടര്‍ന്നു പോലീസ് സഹായത്തോടെ തന്നെ ടിക്കറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നീലേശ്വരം ശാഖയില്‍ ഏല്‍പ്പിച്ചു. പോലീസിനു നന്ദി പറഞ്ഞാണ് വിജയ് മടങ്ങിയത്. ഇന്നലെ തിരുവനന്തപുരം വാന്‍ റോസ് ജംക്ഷനിലെ ഗോര്‍ഖി ഭവനിലാണ് പൗര്‍ണമി ലോട്ടറി നറുക്കെടുത്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ