തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ ആർഎംഒ ഡോ. ഗോപകുമാറിന്റെ റംസാൻ വ്രതാനുഷ്ഠാനം തുടർച്ചയായി 17 വർഷം പിന്നിടുകയാണ്. മത വിദ്വേഷത്തിന്റെ കാലത്ത് വ്രതാനുഷ്ടാനത്തിലൂടെ സമൂഹത്തിന് ഐക്യത്തിന്റെ സന്ദേശം നല്‍കുകയാണ് ഡോ. ഗോപകുമാർ.
എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹവും ആത്മസംസ്‌കരണവുമാണെന്ന് സമൂഹത്തോട് വിളിച്ചോതുകയാണ് പട്ടം ആദര്‍ശ് നഗറിലെ ശ്രീഭവനില്‍ താമസിക്കുന്ന ഡോക്ടർ ഗോപകുമാർ. റംസാൻ വ്രതം മുറതെറ്റാതെ പിന്തുടരുന്ന ഗോപകുമാറിന് അതിനൊരു ന്യായീകരണമുണ്ട്. ആയുര്‍വേദത്തില്‍ ഉപവാസം പ്രധാനപ്പെട്ട ചികിത്സാരീതിയാണ്. ഉപവാസത്തിലൂടെ സ്വയം നവീകരിക്കാനാകും.
2002 മുതൽ മുടങ്ങാതെ ഡോ. ഗോപകുമാർ റംസാൻ വ്രമെടുക്കുന്നു. അനന്തരവൻ ജ്യോതിസ് മോഹനും ഇക്കുറി നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ കോളേജുകളില്‍ ക്ലാസെടുക്കാന്‍ പോകുമ്പോഴും ഗോപകുമാർ നോമ്പ് എടുക്കുന്നത് മുടക്കാറില്ല. തുടര്‍ച്ചയായി 25 വര്‍ഷം ശബരിമല ദര്‍ശനവും നടത്തിയിട്ടുണ്ട് ഗോപകുമാര്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ