കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് നിയുക്ത എം.പി. രാജ് മോഹന്‍ ഉണ്ണിത്താന് അജാനൂര്‍ പഞ്ചായത്ത്14-ാം വാര്‍ഡ്മുസ്ലിം ലീഗ് അതിഞ്ഞാൽ കമ്മിറ്റി നി വേദനം നല്‍കി. ഇരുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന അജാനൂര്‍ ഗവ.മാപ്പിള എല്‍.പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന സ്ഥലത്താണ്. ഇവിടെ നിന്നും നിരവധി കുട്ടികള്‍ക്ക് റെയില്‍വേ ട്രാക്ക് കടന്ന് വേണം വീടുകളിലെത്താന്‍. ഇതിന് പരിഹാരമായി ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നും
അജാനൂര്‍ പഞ്ചായത്തിലെ കുടിവെള്ള കേന്ദ്രമായ അതിഞ്ഞാലിൽ സ്ഥിതി ചെയ്യുന്ന പൂത്താലിക്കുളം നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് പട്ടണവുമായി ബന്ധപ്പെട്ട് തൊട്ടരുമിച്ച് കിടക്കുന്ന ചരിത്രപ്രസിദ്ധമായ അതിഞ്ഞാല്‍ ജുമാ മസ്ജിദിന് മുന്‍വശം ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഇതു സംബന്ധിച്ച് മുന്‍ എം.പിക്ക് നിവേദനം നല്‍കിയിട്ടും പരിഗണിച്ചില്ലെന്നു നിവേദക സംഘം പറഞ്ഞു.
സംഘത്തില്‍ തെരുവത്ത് മൂസഹാജി, സി എച്ച് സുലൈമാൻ ഹാജി കെ.കെ മൊയ്തീന്‍ കുഞ്ഞി, ഹമീദ് ചേരക്കാടത്ത്, ഖാലിദ് അറബിക്കാടത്ത് എന്നിവരുണ്ടായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ