കാസർകോട്: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന 'പെന്‍ഫ്രണ്ട്' പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് ജില്ലാ ഹരിത കേരളം മിഷന്‍. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക., സമൂഹത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷന്‍ 'പെന്‍ഫ്രണ്ട്'പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പെന്‍ഡ്രോപ് ബോക്‌സ് സ്ഥാപിക്കുകയും ഉപയോഗ ശൂന്യമായ പേനകള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ഈ ബോക്‌സില്‍ നിക്ഷേപിക്കുകയും നിശ്ചിത കാലയളവില്‍ അംഗീകൃത പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറുകയും വേണം. പദ്ധതിയുമായി സഹകരിക്കുവാന്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തയ്യാറായിട്ടുണ്ട്.
പുനചംക്രമണത്തിന് കൈമാറി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പേപ്പര്‍ പേന നിര്‍മ്മാണ പരിശീലനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വിനിയോഗിക്കും. ബോള്‍ പേനകളുടെ ഉപയോഗം നിയന്ത്രിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടപ്പിലാക്കുകയും ചെയ്യും. പദ്ധതി നടപ്പിലാക്കുമ്പോള്‍ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന വലിയൊരളവിലുള്ള മാലിന്യമാണ് പുനചംക്രമണത്തിനായി കൈമാറപ്പെടുവാന്‍ പോകുന്നത്.
പെന്‍ ഫ്രണ്ട് പദ്ധതിക്ക് കളക്ടറേറ്റില്‍ തുടക്കമായി
ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് കളക്ടറേറ്റില്‍ തുടക്കമായി. ജില്ലാ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു നിര്‍വഹിച്ചു. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിക്കുന്നതിന് ഇനി അഞ്ച് പെന്‍ ഡ്രോപ്പ് ബോക്‌സുകള്‍ കൂടി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിക്കും. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ സി രാധാകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി.ബിജു എന്നിവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ