കാസര്‍കോട്: ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്നതും പുതുതായി അനുവദിച്ചതുമായ 15 സ്ഥലങ്ങളിലേക്ക് അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബദിയടുക്ക ടൗണ്‍, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, എരിയാല്‍, കോട്ടൂര്‍, കാനത്തൂര്‍, മൊവ്വാര്‍, ബാഡൂര്‍, ശശിഗോളി, ബേക്കല്‍, കള്ളാര്‍, പാണ്ടി, എടച്ചക്കൈ, മുഴക്കോം, ജോഡുക്കല്ലു എന്നിവയാണു കേന്ദ്രങ്ങള്‍.
അപേക്ഷകര്‍ പ്രിഡിഗ്രി/പ്ലസ്ടു/തതുല്യ അടിസ്ഥാന യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാന ഉള്ളവരും, 18 വയസ് പൂര്‍ത്തിയായവരും ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍, സ്ത്രീകള്‍, എസ്.സി./എസ്.ടി, എന്നീ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചുള്ള ഉയര്‍ന്ന മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂണ്‍ 17 മുതല്‍ ജുലായ് 2 വരെ http://aesreg.kemetric.com/ എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റും, ഡയറക്ടര്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന ദേശസാല്‍കൃത ഷെഡ്യൂല്‍ഡ് ബ്രാഞ്ചുകളില്‍ നിന്ന് എടുത്ത 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും 06.07.2019 ന് മുന്‍പായി കാസര്‍കോട് തായലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും, 04994 227170, 231810 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ