ബുധനാഴ്‌ച, ജൂൺ 19, 2019
കാഞ്ഞങ്ങാട് : സ്‌കൂള്‍ വിട്ട് നടന്നുപോവുകയായിരുന്ന പന്ത്രണ്ടു വയസുള്ള രണ്ട് പെണ്‍കുട്ടികളെ ദേഹോപദ്രവം ചെയ്ത യുവാവിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച പുളിങ്ങോം പാലത്തിനു മുകളിലാണ് സംഭവം. ബര്‍മൂഡയും ടീഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ തങ്ങളെ ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞത്. രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ