ബുധനാഴ്‌ച, ജൂൺ 19, 2019
ചിക്കമംഗളൂരു: മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. കർണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ജ്യോത്സ്യൻ നിർദേശിച്ചതിനനുസരിച്ചാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ബുച്ചനഹള്ളിയിലെ മഞ്ജുനാഥ് എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പെൺകുട്ടി ജനിക്കുന്നത് ഭാവിക്ക് നല്ലതല്ലെന്ന ജ്യോത്സ്യന്റെ നിർദേശത്തെ തുടർന്നാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്.പെൺകുഞ്ഞായതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.കുഞ്ഞിന്റെ അമ്മ ഇല്ലാതിരുന്ന സമയത്താണ് ഇയാൾകൃത്യം നടത്തിയത്. കുഞ്ഞിന്റെ കഴുത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ