വ്യാഴാഴ്‌ച, ജൂലൈ 04, 2019
ബേക്കല്‍:ബേക്കല്‍ കോട്ടയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന് പ്രതിശ്രുത വരനെതിരെ കേസ്.
പഴയങ്ങാടി സ്വദേശിനിയുടെ പരാതിയില്‍ കോഴിക്കോട് കല്ലായി സ്വദേശി അരുണ്‍ കുമാറിനെതിരെ (28)യാണ് പോലീസ് കസെടുത്തത്. പഴയങ്ങാടി സ്വദേശിനിയുമായുള്ള അരൂണ്‍ കുമാറിന്റെ വിവാഹ നിശ്ചയത്തിന് ശേഷം ജൂലായ് 1 ന് ഇരുവരും ബേക്കല്‍ കോട്ടയിലേക്ക്‌വന്നിരുന്നു. കോട്ടയിലെ ഒരിടത്ത് വിശ്രമിക്കുന്നതിനിടെ യുവതിയുടെ അനുവാദമില്ലാതെ അപമര്യാദയായി പെരുമാറുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് അരൂണ്‍ കുമാറിനെതിരായ പരാതി. വീട്ടില്‍ തിരിച്ചെത്തിയ ശേഷം യുവതി പഴയങ്ങാടി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി ഇവിടെയ്ക്ക് കൈമാറുകയായിരുന്നു. അതിനിടെ അരുണ്‍ കുമാറുമായുള്ള വിവാഹത്തില്‍ നിന്ന് യുവതി പിന്‍മാറിയതായാണ് വിവരം. ഒളിവില്‍ കഴിയുന്ന അരുണ്‍കുമാറിനെ കണ്ടെത്താന്‍ ബേക്കല്‍ പോലീസ് കോഴിക്കോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ