ഹജ്ജാജി സംഗമവും പ്രാര്‍ഥന സദസും നടത്തി

ഹജ്ജാജി സംഗമവും പ്രാര്‍ഥന സദസും നടത്തി


കാഞ്ഞങ്ങാട്: അറഹ്മ സെന്റര്‍ ആറങ്ങാടിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജിന് പോകുന്നവരുടെ സംഗമവും പ്രാര്‍ത്ഥനാ സദസ്സും നടന്നു.ചടങ്ങ് സെയ്യിദ് മുഹമ്മദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു. അറഹ്മ സെന്റര്‍ ചെയര്‍മാന്‍ ടി. റംസാന്‍ അധ്യക്ഷത വഹിച്ചു. മുന്നാം ഘട്ട കാരുണ്യ ഭവനത്തിന്റെ രണ്ടാം ഘട്ട സാമ്പത്തികം കാരുണ്യ ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി കൈമാറി. ആറങ്ങാടി ഖത്തീബ് കെ.ടി.അബ്ദുള്ള ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ മുത്തലിബ് കൂളിയങ്കാല്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, ഇ.കെ.അബ്ദുള്‍ റഹ്മാന്‍, ടി.അബൂബക്കര്‍ ഹാജി, ടി.അന്തുമാന്‍, എം.കെ.അബ്ദുള്‍ റഷീദ്, സി.എച്ച്.അസീസ് ഹാജി, സി.എച്ച്.ഹമീദ് ഹാജി, എം.കെ.അബ്ദുള്‍ ലത്തീഫ് ,യൂസഫ് ഹാജി ഷാര്‍ജ, അസീസ് ടി, ഇബ്രാഹിം പള്ളിക്കര, റഷീദ് തോയമ്മല്‍, മജീദ് ഇ.കെ, സിറാജ് കെ കെ, ഷരീഫ് പാലക്കി, ആബിദ് ആറങ്ങാടി, അഷറഫ് കോട്ടക്കുന്ന്, കരീം, സാലിഹ് മുട്ടുന്തല, സി.എച്ച്.ഇഖ്ബാല്‍ ഹാജി, എം.എം.കുഞ്ഞി ഹാജി, എം.നാസര്‍, ജലീല്‍ കാര്‍ത്തിക എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് ബി.കെ.യൂസഫ് ഹാജി, ടി.ഖാദര്‍, എം അബ്ദുള്ള, ടി.അഷറഫ്, അഹമ്മദ് കെ  എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

Post a Comment

0 Comments