
പടന്ന: 2016-ല്‍ നടന്ന വീടാക്രമണ കേസ് പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി ഭീഷണിപ്പെടുത്തി വെള്ള കടലാസില്‍ ഒപ്പുവാങ്ങിയെന്ന് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറിയും, ഗ്രാമ പഞ്ചായത്ത് ഉപാദ്ധ്യക്ഷയുമായ ടി.കെ സുബൈദ. തന്നെയും, കുടുംബത്തേയും ആക്രമിച്ച ഷഫീഖ് അടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നേതാക്കള്‍ സമീപിച്ച് വെള്ള കടലാസില്‍ ഒപ്പുവാങ്ങിച്ചതെന്നും അവര്‍ പറയുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടന പ്രവര്‍ത്തകര്‍ നാട്ടില്‍ വന്ന് രേഖപ്പെടുത്തില്ലെന്നും അത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തെ ബാധിക്കുമെന്ന ന്യായമാണ് അവര്‍ നിരത്തിയതെന്നും പറഞ്ഞു. അക്രമണത്തിന് നേതൃത്വം കൊടുത്ത പ്രവാസിയായ ഷഫീഖ് നാട്ടില്‍ വന്ന് ക്ഷമാപണം നടത്താത്ത കാലത്തോളം കേസ് പിന്‍വലിക്കില്ലെന്നും കേസുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. അതിനിടെ പടന്നയിലെ യു.ഡി.എഫില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നണി ബന്ധത്തെ പോലും ബാധിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണ പരിപാടി പോലും ദീര്‍ഘിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നുമാണ് അറിയാന്‍ കഴിയുന്നത്.
0 Comments