എല്‍.ഡി. ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് : നിയമനം ലഭിച്ചത് 7% പേര്‍ക്കു മാത്രം ; സംസ്ഥാനത്ത് നിയമന നിരോധനം

എല്‍.ഡി. ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് : നിയമനം ലഭിച്ചത് 7% പേര്‍ക്കു മാത്രം ; സംസ്ഥാനത്ത് നിയമന നിരോധനം

തിരുവനന്തപുരം: പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് നിയമനനിരോധം നിലനില്‍ക്കുന്നതായി തെളിവുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന് നിലവില്‍ വന്ന കേരളത്തിലെ വിവിധ ജില്ലകളിലെ എല്‍.ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതേവരെ നിയമനം ലഭിച്ചത് ഏഴു ശതമാനം പേര്‍ക്കു മാത്രം. ആശ്രിതനിയമനത്തിലൂടെ ഇഷ്ടക്കാരെ സര്‍വീസില്‍ കയറ്റുകമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

ലക്ഷങ്ങള്‍ പരിക്ഷ ഏഴുതിയ എല്‍.ഡി ക്ളാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 36,783 പേര്‍ മാത്രമായിരുന്നു. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് തസ്തികമാറ്റം ഉള്‍പ്പെടെ 2647 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. സംസ്ഥാനത്തെ 70 വകുപ്പുകളിലാണ് എല്‍.ഡി ക്ലാര്‍ക്ക് തസ്തിക നിലവിലുള്ളത്. ഇതില്‍ അന്‍പതോളം വകുപ്പുകളിലെ പി.എസ്.സി വഴി നിയമനം നടക്കുന്നുള്ളൂ. എന്നാല്‍ ഇതില്‍ പകുതി വകുപ്പുകളിലും പി.എസ്.സി വഴിയല്ല നിയമനം നടക്കുന്നതെന്നാണ് വാസ്തവം.

ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഇവിടെയെല്ലാം നിലവിലുള്ള പി.എസ്.സി ലിസ്റ്റിന്റെ കാലയളവില്‍ പൂര്‍ണ്ണമായും ആശ്രിതനിയമനമാണ് നടന്നത്. കൃഷി,ജലസേചനം എന്നീ വകുപ്പുകളിലും 50 ശതമാനത്തിനു മുകളിലാണ് ആശ്രിതനിയമനം. മ്യൂസിയം-മൃഗശാല വകുപ്പുകളിലെ ക്ലാര്‍ക്ക് തസ്തികയില്‍ ഏതാണ്ട് പൂര്‍ണ്ണമായും ആശ്രിതനിയമനത്തിലൂടെ ജോലിക്ക് കയറിയവരാണ്. ഒരു വകുപ്പില്‍ ഒരു വര്‍ഷം ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ചു ശതമാനം മാത്രമേ ആശ്രിതനിയമനത്തിനു നല്‍കാവൂവെന്നാണ് നിയമം.

എന്നാല്‍ നിലവിലുള്ള പി.എസ്.സി എല്‍്ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവില്‍ 28 വകുപ്പുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 310 ആശ്രിതനിയമനങ്ങള്‍ നടന്നതായാണ് രേഖകള്‍. അങ്ങനെ വന്നാല്‍ 310 നിയമനങ്ങള്‍ നടത്തണമെങ്കില്‍ 6200 ഒഴിവുകള്‍ വേണ്ടതാണ്. എന്നാല്‍ ഇതിന്റെ മൂന്നിലൊന്നു ഒഴിവുകള്‍ മാത്രമാണ് വിവിധ വകുപ്പുകളില്‍ ഉണ്ടായിട്ടുള്ളത്. ഈ 310 ഒഴിവുകള്‍ക്ക് പുറമേയാണ് പഞ്ചായത്ത് വകുപ്പിലെ 256 ഒഴിവുകളും സിവില്‍ സെപ്ലെസ് വകുപ്പിലെ 32 ഒഴിവുകളും ആരശിതനിയമനത്തിന് മാറ്റിവെയ്ക്കാന്‍ പൊതുഭരണ സെക്രട്ടറി നിര്‍ദേശിച്ചത്. ഇതുകൂടിയാകുമ്പോള്‍ 600 ഒഴിവുകളില്‍ കൂടി ആശ്രിതനിയമനമാകും.

സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ മരണപ്പെടുന്ന ഉദ്യോഗസ്ഥന്റെ കുടുംബത്തിന് പെട്ടെന്നുള്ള സഹായത്തിനായി 1970 ലാണ് ആശ്രിതനിയമനം ആവിഷ്‌ക്കരിച്ചത്. ആശ്രിതിന് ക്ലാസ് 3, ക്ലാസ് 4 തസ്തികകളില്‍ നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. തസ്തിക തെരഞ്ഞെടുക്കാന്‍ ആശ്രിതന് അവകാശമുള്ളതിനാല്‍ഭുരിപക്ഷം പേരും എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയാണ് തെരഞ്ഞെടുക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍, ഓഫീസ് അറ്റന്റ്റന്റ, െടെപ്പിസ്റ്റ് തസിതകകളില്‍ കയറാന്‍ ആയില്ല. സെക്രട്ടേറിയറ്റിലെ പൊതുഭരണ സി ഈ സെല്ലില്‍ 88 പോലീസ് കേണ്‍സ്റ്റബിള്‍ തസ്തികകളും 88 ഓഫീസ് അറ്റന്ററ്റന്റ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

മരണപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ആരശിതനു മാത്രമേ സര്‍ക്കാര്‍ ജോലി നലകാവൂവെന്ന നിയമം നിലനില്‍ക്കുമ്പോള്‍ ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന രാമചന്ദ്രന്‍ നായരുടെ മകന് ഗസ്റ്റഡ് തസ്തികയില്‍ അസിസ്റ്റന്റ എന്‍ജിനീയറായി നിയമനം നല്‍കിയ കാര്യം മംഗളം പുറത്തുകൊണ്ടു വന്നിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിയമനം നേടിയതും ആശ്രിതനിയമനത്തിലൂടെയാണ്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന അപ്രഖ്യാപിത ഉത്തരവിലൂടെയാണ് നിയമനനിരോധനം.

Post a Comment

0 Comments