എം.എസ്.എഫ് നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റി ഇന്‍സ്‌പെയര്‍ 2019 സംഘടിപ്പിച്ചു

എം.എസ്.എഫ് നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റി ഇന്‍സ്‌പെയര്‍ 2019 സംഘടിപ്പിച്ചു

നീലേശ്വരം: എം എസ് എഫ് നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റി ഇന്‍സ്‌പെയര്‍ 2019 സംഘടിപ്പിച്ചു. ഡിഗ്രീ, പ്ലസ് ടു, എസ് എസ് എല്‍ സി, മദ്രസ്സ പൊതു പരീക്ഷ വിജയിക്കള്‍ക്കുള്ള അനുമോദനവും, പുതുതായി നിലവില്‍ വന്ന എം എസ് എഫ് ജില്ല -മണ്ഡലം ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി.

യോഗത്തില്‍ മുന്‍സിപ്പല്‍ എം എസ് എഫ് പ്രസിഡണ്ട് ഫവാസ് മുഹമ്മദ് എന്‍ പി യുടെ അദ്ധ്യക്ഷതയില്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കെ മാണിയൂര്‍ യോഗം ഉദ്ഘാടനം ചെയ്യുതു.
സിവില്‍ സര്‍വീസ് റാങ്ക് ഹോള്‍ഡര്‍ നിതിന്‍ രാജ് ഐ.പി.എസുയുമായി സിവില്‍ സര്‍വീസ് എക്‌സാം അനുവന്ദ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുതു.
യോഗത്തില്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റഫീക്ക് കോട്ടപ്പുറം, നീലേശ്വരം മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം പറമ്പത്ത്, ജില്ല എം എസ് എഫ് പ്രസിഡണ്ട് അനസ് ഇദനീര്‍, ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കെ എസ് യു ജില്ല വൈസ് പ്രസിഡണ്ട് നവനീത് ചന്ദ്രന്‍, യൂത്ത് ലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ജുനൈദ് തൈക്കടപ്പുറം, ത്രീ ക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സൈഫുദീന്‍ തങ്ങള്‍, കുവൈറ്റ് കെ എം സി സി മെമ്പര്‍ ഇ കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു

Post a Comment

0 Comments