നീലേശ്വരം ചീര്‍മ്മക്കാവ് ക്ഷേത്ര കവര്‍ച്ച: പ്രധാന പ്രതികള്‍ അറസ്റ്റില്‍

നീലേശ്വരം ചീര്‍മ്മക്കാവ് ക്ഷേത്ര കവര്‍ച്ച: പ്രധാന പ്രതികള്‍ അറസ്റ്റില്‍


നീലേശ്വരം: ചീര്‍മ്മക്കാവ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍നിന്നും തിരുവാഭരണം ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. നീലേശ്വരം സ്വദേശികളായ പ്രഭാകരന്‍, പ്രകാശന്‍,കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് നീലേശ്വരം പോലീസ് പിടികൂടിയത്. തിരുവാഭരണം ഉള്‍പ്പെടെ 15.5 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 250 ഗ്രാമോളം വെള്ളിയാഭരണങ്ങളുമാണ് ക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച നടന്നത്. പ്രതികളെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരെ ഇന്ന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. ഡിവൈഎസ്പി കെ സുധാകരന്‍, സി ഐ എം എ മാത്യു, എസ് ഐ രഞ്ഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്

നീ ലേശ്വരം ചീര്‍മ്മക്കാവ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍നിന്നും തിരുവാഭരണം ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. നീലേശ്വരം സ്വദേശികളായ പ്രഭാകരന്‍, പ്രകാശന്‍,കൊല്ലം സ്വദേശിയായ ദീപേഷ് എന്നിവരെയാണ് നീലേശ്വരം പോലീസ് പിടികൂടിയത്. തിരുവാഭരണം ഉള്‍പ്പെടെ 15.5 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 250 ഗ്രാമോളം വെള്ളിയാഭരണങ്ങളുമാണ് ക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച നടന്നത്.

Post a Comment

0 Comments