കാഞ്ഞങ്ങാട്: യു.ഡി.എഫ് ഭരണകാലത്ത് നടപിലാക്കിയിരുന്ന കാരുണ്യ ചികില്‍സ പദ്ധതി നിര്‍ത്താലാക്കിയതോടെ അത് മുഖെനെ ചികില്‍സയുമായി മുന്നോട്ട് പോകുകയായിരുന്ന നാലായിരം വൃക്ക രോഗികളുടെ തുടര്‍ ചികില്‍സ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വൃക്ക മാറ്റി വെച്ചവരു ടെ സംസ്ഥാന സംഘടനയായ പ്രതീക്ഷ ഓര്‍ഗന്‍ (കിഡ്‌നി) റെസിപ്റ്റ് ഫാമിലി അസോസിയേഷന്‍(പോഫ്ര) ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കാരുണ്യ പദ്ധതി നിര്‍ത്താലാക്കിയതോടെ രണ്ട് ലക്ഷത്തിലധികം വരുന്ന വൃക്ക രോഗികള്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ജൂണ്‍ 30ന് അവസാനിച്ച കാരുണ്യ ബനവലന്റ് ഫണ്ടിന് പകരം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി യോട് കൂട്ടി ചേര്‍ത്ത് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നിശ്ചയിക്കപ്പെട്ട ചിലര്‍ക്ക് മാത്രമെ ലഭ്യമാകുകയുള്ളു.
അവയവ മാറ്റം കഴിഞ്ഞവര്‍ക്ക് ആയുഷ് കാലം കഴിക്കേണ്ട വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തത ഈ പുതിയ പദ്ധതിയിലില്ല.വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് പ്രതിമാസം ആറായിരം രൂപ മുതല്‍ പതിനഞ്ചായിരം രൂപ വ രെ ചിലവ് വരുന്ന മരുന്നുകള്‍ കഴിക്കേണ്ടതായുണ്ട്. നിലവില്‍ കാരുണ്യ ബനവന്റ് ഫണ്ട് വഴി ലഭിച്ചിരുന്ന മരുന്നുകള്‍ ഇനി എങ്ങനെ ലഭിക്കു മെന്ന ആശങ്കയുള്ളതായും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു.
ജൂണ്‍-30ന് അവസാനിച്ച കാരുണ്യ ബനവന്റ് ഫണ്ട് പദ്ധതിയിലേക്കുള്ള അപേക്ഷകള്‍, വെബ് സൈറ്റുകളില്‍ അപ് ലോഡ് പോലും ചെയ്യാനാവാകാ തെ കെട്ടിക്കിടക്കുകയാണ്. ജുലായ് മൂന്നിന് ഈ വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ മാത്രം 30ന് മുമ്പോ കൊടു ത്തേ 115 അപേക്ഷകള്‍ നിലവില്‍ അപ്‌ലോഡ് പോലും ചെയ്യാനാകാതെ ബാക്കി കിടക്കുകയാണ്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഡയലിസസ് ചെയ്തു വരുന്ന ലക്ഷ കണക്കിന് വൃക്ക രോഗികള്‍ക്ക് ആശ്വാസകരമായിരുന്നു കാരുണ്യ ബെനി വെന്റ് ഫണ്ട്. അവരും ഇന്ന് കടുത്ത ആശങ്കയിലാണ്. പുതുതായി നിലവില്‍ വന്ന ഇന്‍ഷൂറന്‍സ് പദ്ധതിയു ടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവ രെയും കൃത്യമായ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമല്ല. ആസ്പത്രികള്‍ക്ക് പലര്‍ക്കും ഇതില്‍ താല്‍പര്യമില്ല. പ്രിമിയം അടച്ചു കഴിഞ്ഞ രോഗികള്‍ക്ക് സൗജന്യ ചികില്‍സ കൊടുക്കേണ്ടത് ആസ്പത്രികളുടെ ബാധ്യതയാണെന്നും സര്‍ക്കാറിന് ഉത്തരവാദിത്വം ഇല്ല എന്നുമുള്ള അധികാരികളുടെ പ്രസ്താവനകള്‍ വിപരീത ഫലം ചെയ്യുമെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു.
കാരുണ്യ ബെനിവലന്റ് ഫണ്ട് പോലുള്ള വിജയകരമായി നടപിലാക്കിയ പദ്ധതിയു ടെ ശവസംസ്‌കാരമാണ് സംസ്ഥാന സര്‍ക്കാര്‍ നടപിലാക്കിയിരിക്കുന്നത്. കാരുണ്യ ബെനിവലന്റ് പദ്ധതി പോലെ രോഗികള്‍ക്ക് ഗുണകരമായ രീതിയിലായിരിക്കണം പുതിയ പദ്ധതിയെന്നും അല്ലാത്ത പക്ഷം വൃക്ക മാറ്റി വെച്ച രോഗികള്‍ തെരുവിലിറങ്ങേണ്ട അവസ്ഥയാണുള്ള തെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു.
പത്ര സ മ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.ടി ബഷീര്‍, ജന.സെക്രട്ടറി ഷിബു എം ഷെരീഫ്, ട്രഷറര്‍ അജി മോഹന്‍ദാസ്, കോ-ഡി നേറ്റിങ് ഓഫിസര്‍ ബെര്‍ലി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments