പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്

ചന്തേര: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച നിര്‍മ്മാണത്തൊഴിലാളിക്കെതിരെ പോക്സോ.
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 15 വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി പഠനത്തിലോ സ്‌കൂളില്‍ പോകാനോ താല്‍പര്യമില്ലാതെ അസ്വസ്ഥത കാണിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട അരുണ്‍ (26) എന്നയാള്‍ക്കെതിരെ കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്എംഎസ്) പോക്സോ നിയമപ്രകാരം കേസടെുത്തു. ഡിവൈഎസ്പി, പി.ഹരിശ്ചന്ദ്ര നായിക് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments