മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ മോട്ടോര്‍ തോണിയുടെ ഡീസല്‍ തീര്‍ന്ന് കടലില്‍ കുടുങ്ങി

മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ മോട്ടോര്‍ തോണിയുടെ ഡീസല്‍ തീര്‍ന്ന് കടലില്‍ കുടുങ്ങി


ചെറുവത്തൂർ:: മടക്കരയില്‍ നിന്നും ബോട്ടില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടു മത്സ്യതൊഴിലാളികള്‍ മോട്ടോര്‍ തോണിയുടെ ഡീസല്‍ തീര്‍ന്നതി നെ തുടര്‍ന്ന് കടലില്‍ കുടുങ്ങി. കടലില്‍ പോയ ഇവര്‍ തിരിച്ചു വരാതിരുന്നത് തുടര്‍ന്ന് ഫിഷറീസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പുറം കടലിലുണ്ടന്ന് മനസിലാക്കിയത്. ഇന്ന് രാവിലെ ബീച്ചാരക്കടവില്‍ നിന്നും പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ കടപ്രേന്‍ എന്ന വലിയ തോണിയിലെ തൊഴിലാളികളാണ് ഇവരെ കണ്ടത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പിനെ അറിയിച്ചു. ഫിഷറീസ് വകുപ്പ് പുറം കടലില്‍ നിന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. തോണി കയറില്‍ കെട്ടി മല്‍സ്യ ത്തൊഴിലാളിക ളെ അടക്കം രക്ഷിക്കാനുള്ള ശ്രമമാണ് ഫിഷറീസ് വകുപ്പ് നടത്തുന്നത്. അ തേ, സമയം കനത്ത മഴ രക്ഷാപ്രവര്‍ത്തന ത്തെ ബാധിക്കുന്നുണ്ട്. ഒരു തവണ കയര്‍ പൊട്ടി, വീണ്ടും കയര്‍ ബോട്ടുമായി യോജിപ്പിച്ച് ബോട്ട് കരയ്ക്കടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

Post a Comment

0 Comments