മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതയവരെ രക്ഷപ്പെടുത്തി

മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതയവരെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് : ഒരു രാത്രി മുഴുവന്‍ കൂരിരിട്ടിനോടും കോരിച്ചൊരിയുന്ന മഴയോടും മല്ലിട്ട് കടലില്‍ ജീവനുമായി മല്ലിട്ട മത്സ്യത്തൊഴിലാളികളെ ഒടുവില്‍ രക്ഷപ്പെടുത്തി. തൃശൂര്‍ തൃപ്പയാറിലെ അര്‍ജുന്‍ (44), പാലക്കാട് മണ്ണാര്‍ക്കാത്തെ മണി എന്ന മണികണ്ഠന്‍ (52) എന്നിവരെയാണ് ബുധനാഴ്ച രാവിലെ തീരദേശ പോലീസും ഫിഷറിസ് അധികൃതരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ തൈക്കടപ്പുറത്തു നിന്നാണ് ഇരുവരും ഫൈബര്‍ തോണിയില്‍ മത്സ്യബന്ധനത്തിനു പോയത്. വൈകുന്നേരം വരെയായിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് കരയിലുള്ളവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് തീരദേശ പോലീസിനും മറ്റും അറിയിച്ചു. മത്സ്യവകുപ്പിന്റെ രക്ഷബോട്ടും തീരദേശ പോലീസും രാത്രി വൈകുവോളം വരെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കനത്ത മഴയും കാറ്റും കാരണം രക്ഷാപ്രവര്‍ത്തനം തുടരാന്‍ കഴിയാതെ സംഘം മടങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ കടലില്‍ തോണിയുമായി രണ്ടുപേര്‍ അലഞ്ഞുതിരിയുന്നതായി ഫിഷറിസ് അധികൃതര്‍ക്ക് വിവരം ലഭിച്ചു. ിതോടെ രക്ഷാബോട്ടുമായി വീണ്ടും കടലില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തി കരയിലെത്തിച്ചത്.

Post a Comment

0 Comments