പോലീസ് ഡ്രൈവര്‍ക്ക് 6500 രൂപ പിഴ

പോലീസ് ഡ്രൈവര്‍ക്ക് 6500 രൂപ പിഴ

കാഞ്ഞങ്ങാട് : ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ടാറ്റാ സുമോ ഇടിച്ച് ഓമ്നി വാനില്‍ സഞ്ചരിക്കുകയായിരുന്ന പാചകത്തൊഴിലാളിക്ക് പരിക്കേറ്റ കേസില്‍ പോലീസ് വാഹനം ഓടിച്ച പോലീസ് ഡ്രൈവര്‍ 6500 രൂപ പിഴയടക്കണം.
പെരിയ അഞ്ജലി ഹൗസിലെ വി.സൂരജിന് (33) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യാണ് പിഴശിക്ഷ വിധിച്ചത്. പാചകത്തൊഴിലാളി പുല്ലൂര്‍ കൊടവലം ഹൗസിലെ എം.ശ്രീധരനാണ് (39) അപകടത്തില്‍ പരിക്കേറ്റത്. 2019 ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പെരിയ ആലക്കോട് ഗ്യാസ് ഗോഡൗണിനു സമീപമായിരുന്നു അപകടം. കെഎല്‍ 17 എഫ് 9163 നമ്പര്‍ ഓമ്നി വാനില്‍ പൂച്ചക്കാട്ടു നിന്ന് പെരിയയിലേക്ക് പോകവെ എതിര്‍ദിശയില്‍ വന്ന കെഎല്‍ 01 ബിആര്‍ 9602 നമ്പര്‍ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീധരന്‍ ചികിത്സയിലായിരുന്നു.

Post a Comment

0 Comments