പെരിയ ഇരട്ട കൊലപാതകം: കേസ് 17 ലേക്ക് മാറ്റി

പെരിയ ഇരട്ട കൊലപാതകം: കേസ് 17 ലേക്ക് മാറ്റി

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസ് ജൂലൈ 17 ലേക്ക് മാറ്റി. പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസ് ബുധനാഴ്ച പരിഗണിച്ച കോടതി 17 ലേക്ക് വീണ്ടും മാറ്റി. പ്രതിഭാഗം ആവശ്യപ്പെട്ട ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവ അന്വേഷണസംഘം കേസ് പരിഗണിക്കവെ കോടതിക്ക് കൈമാറി. ഇവ പരിശോധനക്കായി പ്രതിഭാഗം അഭിഭാഷകന് കൈമാറും. 17 ന് കേസ് പരിഗണിക്കുന്നതോടെ വിചാരണ നടപടികള്‍ക്കായി കാസര്‍കോട് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഉള്‍പ്പടെ മുഴുവന്‍ പ്രതികളും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. ഒന്നാംപ്രതി സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്‍ ഉള്‍പ്പടെയുള്ള റിമാന്‍ഡ് പ്രതികളെ വന്‍ സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്.

Post a Comment

0 Comments