കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി അന്വേഷണ കേന്ദ്രം തുറന്നു. മിഡ്ടൗൺ റോട്ടറി നിർമ്മിച്ച അന്വേഷണ കേന്ദ്രം നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. പൂർണമായി പ്രവത്തന സജ്ജമാവുന്നതോടെ കൂടുതൽ മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകാനാവുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
നഗരസഭ ഉപാധ്യക്ഷ എൽ.സുലൈഖ മുഖ്യാതിഥിയായിരുന്നു. മിഡ്ടൗൺ റോട്ടറി പ്രസിഡന്റ് ബി.മുകുന്ദ് പ്രഭു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.ഉണ്ണികൃഷ്ണൻ, മഹമൂദ് മുറിയനാവി, റോട്ടറി ക്ലബ് ട്രഷറർ എ.രാജീവൻ, കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പി. മനോജ് കുമാർ, എ.ടി.ഒ കെ. പ്രിയേഷ് കുമാർ, സി.ജഗന്നാഥ്, കെ.നാരായണൻ നായർ, പി.കുഞ്ഞിക്കണ്ണൻ, എം.വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
0 Comments